Actor Allu Arjun about injured boy Pushpa 2 stampede
ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തിനിടെയുള്ള തിരക്കില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നിലയില്‍ ആശങ്കയുണ്ടെന്ന് നടന്‍ അല്ലു അര്‍ജുന്‍. തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ അമ്മ മരിച്ചതുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ജയിലിലായ നടന്‍ ഒരു ദിവസംകൊണ്ടു തന്നെ പുറത്തിറങ്ങിയ ശേഷം കുടുംബവും ബന്ധുക്കളുമായി ആഘോഷം നടത്തിയതിന് വന്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുയെന്നും അവന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അവന്റെ അമ്മ മരിച്ചതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങളുള്ളതിനാലാണ് അവനെയും കുടുംബത്തെയും കാണാനാകാത്തതെന്നും നടന്‍ കുറിച്ചു. അതോടൊപ്പം തന്റെ പ്രാര്‍ത്ഥനകള്‍ ആ കുടുംബത്തിനൊപ്പമുണ്ടെന്നും കുടുംബത്തിന് ചികിത്സാപരമായും മറ്റുമുള്ള ചെലവുകള്‍ ഏറ്റെടുക്കുമെന്നും നടന്‍ കുറിച്ചു.
Keywords: Allu Arjun, Pushpa 2 stampede, injured boy, Social media
COMMENTS