ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരു പ്രതി പിടിയില്‍. ഗണേശന്‍ (37) ആണ് പ...
ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരു പ്രതി പിടിയില്‍. ഗണേശന്‍ (37) ആണ് പിടിയിലായത്.
സര്‍വകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ഗണേശന്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മറ്റു കേസുകളില്‍ ഇയാള്‍ പ്രതിയാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
ഗണേശന്‍ പെണ്‍കുട്ടിയുടെ വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സര്‍വകലാശാല അധികൃതരും പൊലീസും സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍ നിന്നും തിരികെയെത്തുമ്പോഴായിരുന്നു സംഭവം.
രണ്ടു പേര്‍ ചേര്‍ന്നു ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Key Words: Student, Brutally Raped, Accused Arrested
COMMENTS