ശബരിമല : പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്നിരുന്ന ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജി...
ശബരിമല : പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്നിരുന്ന ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ് ( 25 ) ആണ് മരിച്ചത്.
നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്.
ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിംഗ് ഏരിയയിലെ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു. ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Key Words: Sabarimala Pilgrim, Accident, Death
COMMENTS