കൊച്ചി: സൈബര്‍ തട്ടിപ്പിലൂടെ എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ 45കാരന് രണ്ടര മാസത്തിനിടെ നഷ്ടമായത് 4.05 കോടി രൂപ. ലാഭകരമായ നിക്ഷ...
കൊച്ചി: സൈബര്‍ തട്ടിപ്പിലൂടെ എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ 45കാരന് രണ്ടര മാസത്തിനിടെ നഷ്ടമായത് 4.05 കോടി രൂപ. ലാഭകരമായ നിക്ഷേപ അവസരങ്ങളും ഉയര്‍ന്ന ആദായവും വാഗ്ദാനം ചെയ്തുള്ള വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ ആപ്പിനായുള്ള ലിങ്കും ലഭിച്ചു. എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന പ്രതീക്ഷയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഇരയുടെ എല്ലാ നിക്ഷേപങ്ങളും സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുക്കുകയായിരുന്നു.
ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സേവന കമ്പനിയുടെ പ്രതിനിധിയായി വേഷമിട്ട അവന്തിക ദേവ് എന്ന യുവതി ഇരയെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. വാട്ട്സ്ആപ്പിലൂടെ അവര്‍ ഇരയെ സമീപിക്കുകയും Br-Block Pro എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ലാഭകരമായ ഷെയര്‍ ട്രേഡിംഗിന് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് ആപ്പ്.
മറ്റ് ഉപയോക്താക്കളില്‍ നിന്ന് ഉയര്‍ന്ന വരുമാനവും പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും കാണിക്കുന്ന വ്യാജ റിപ്പോര്‍ട്ടുകള്‍ പോലും തട്ടിപ്പുകാര്‍ അവതരിപ്പിച്ചു. അവരുടെ അനുനയിപ്പിക്കുന്ന വാക്കുകളും കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളും ഉപയോഗിച്ച്, തട്ടിപ്പുകാര്‍ ഇരയുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞു. അവരുടെ ഉറപ്പിന് അനുസൃതമായി, ഇര ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും അതിലൂടെ പണം നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടര മാസം കൊണ്ട് നാലുകോടിയിലധികം നഷ്ടമാകുകയായിരുന്നു.
Key Words: Tripunithura Native, Cyber Fraud, Money Scam
COMMENTS