ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനത്ത് സ്മാരകം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനത്ത് സ്മാരകം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ സര്‍ക്കാരിന് അഭ്യര്‍ത്ഥന ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്തരിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെയും കുടുംബത്തോടും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയോടും സ്മാരകത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് പറഞ്ഞു. ട്രസ്റ്റ് രൂപീകരിക്കുകയും അതിനായി സ്ഥലം അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്.
Key Words: Dr. Manmohan Singh, Memorial
COMMENTS