തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്ക്കെതിരെ കേസെടുത്തു.
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അധ്യാപിക ഉപദ്രവിച്ചതെന്നാണ് എല്‍കെജിയില്‍ പഠിക്കുന്ന കുഞ്ഞ് പറഞ്ഞത്. പിതാവ് കുഞ്ഞിനെ സ്‌കൂളില്‍നിന്നു വിളിച്ചു വീട്ടിലെത്തിച്ചതിനു ശേഷം മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് കുളിക്കാന്‍ വിസമ്മതിച്ചു കരഞ്ഞു. തുടര്‍ന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്.
അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
Key Words: Girl Child, Injury, Private Part Injury, Case, Teacher
COMMENTS