A 19-year-old girl who eloped with a 16-year-old and lived in different places was remanded on charges of sexual harassment. Both were caught by
ഭരണിക്കാവ്: 16കാരനുമായി ഒളിച്ചോടി പലസ്ഥലങ്ങളില്‍ താമസിച്ച 19 കാരിയെ ലൈംഗിക പീഡന കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു. ഭരണിക്കാവിനടുത്ത് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 16 കാരനെയാണ് യുവതി പീഡിപ്പിച്ചതെന്നാണ് കേസ്.
ഈ മാസം ഒന്നാം തീയതിയാണ് കുട്ടിയെ യുവതി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. മാഹി, മലപ്പുറം, മൈസൂര്‍, പാലക്കാട്, പളനി തുടങ്ങിയ സ്ഥലങ്ങളില്‍ ഇരുവരും ഒളിവില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
യുവതിയുടെ ബന്ധു തന്നെയാണ് പതിനാറുകാരന്‍. യുവതിക്ക് നേരത്തെ മറ്റൊരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ ബന്ധുവായ 16 കാരന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
ഇവിടെ താമസിക്കുമ്പോഴാണ് പെണ്‍കുട്ടി പയ്യനുമായി അടുപ്പമായതും ഇരുവരും ഒളിച്ചോടി പോയതും. ആണ്‍കുട്ടിയുടെ അമ്മ വള്ളികുന്നം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.
പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു.
Summary: A 19-year-old girl who eloped with a 16-year-old and lived in different places was remanded on charges of sexual harassment. Both were caught by the police from Pathanamthitta bus stand. The girl was produced in the court and remanded.
COMMENTS