സ്വന്തം ലേഖകന്‍ കോതമംഗലം: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞുപോയി വനത്തില്‍ കാട്ടാനയ്ക്കു മുന്നില്‍ അകപ്പെട്ട മായ, ഡാര്‍ലി, പാറുക്കുട്ടി എന്നിവര...
സ്വന്തം ലേഖകന്‍
കോതമംഗലം: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞുപോയി വനത്തില്‍ കാട്ടാനയ്ക്കു മുന്നില്‍ അകപ്പെട്ട മായ, ഡാര്‍ലി, പാറുക്കുട്ടി എന്നിവര്‍ രാത്രി കഴിച്ചുകൂട്ടിയത് പാറക്കൂട്ടത്തിനു മുകളില്‍.
14 മണിക്കൂറിനു ശേഷമാണ് ഇവരെ കണ്ടെത്തിയത്. കാട്ടില്‍ ആറ് കിലോമീറ്റര്‍ ഉള്ളില്‍ അറക്കമുത്തി ഭാഗത്താണ് ഇവര്‍ പെട്ടുപോയത്. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായിരുന്നത്.
നേരം പുലര്‍ന്നപ്പോള്‍ വീട്ടിലേക്കു നടക്കുന്ന വഴിയാണ് ഇവരെ അന്വേഷക സംഘം കണ്ടെത്തിയത്. തിരിച്ചു വരാനുള്ള വഴി അറിയാമായിരുന്നുവെന്നും ചുറ്റിനും ആനയുണ്ടായിരുന്നതിനാലാണ് പാറപ്പുറത്ത് അഭയം തേടിയതെന്നും മൂവരും പറഞ്ഞു.
ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടിയിരുന്നു. ആന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോള്‍ ഞങ്ങള്‍ ഓടി മരത്തിന് പിന്നില്‍ ഒളിച്ചു. കൂടെയുള്ളവരോട് കൈകൊണ്ട് ശബ്ദം ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു. ചുറ്റിനും ആനകളായിരുന്നു. ആന പോയതിന് പിന്നാലെ പാറപ്പുറത്ത് കയറി.
തിരിച്ചുവരാനുള്ള വഴി അറിയാമായിരുന്നു. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളില്‍ കഴിച്ചുകൂട്ടി. പശു തിരിച്ചെത്തിയ വിവരം ആദ്യം വീട്ടില്‍ വിളിച്ചപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. രാത്രി ഉറങ്ങിയിട്ടില്ല. പ്രാര്‍ത്ഥിക്കുകയായിരുന്നു. പാറക്കെട്ടിനു മുകളില്‍ അടുത്തിരിക്കുന്ന ആളെ പോലും മനസിലാകാത്ത കൂരുരിട്ടായിരുന്നു, പാറുക്കുട്ടി പറഞ്ഞു. കൂട്ടത്തില്‍ പാറുക്കുട്ടിക്കായിരുന്നു കാടിനെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്നത്.
കാട് പരിചമുണ്ടെന്നും ആനയെ മാത്രമായിരുന്നു ഭയമെന്നും ഡാര്‍ലി പറഞ്ഞു. ആഹാരവും വെള്ളവും ഉണ്ടായില്ല. തിരഞ്ഞ് ആളുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വെട്ടം വന്നിട്ട് വീട്ടില്‍ പോകാമെന്നാണ് തീരുമാനിച്ചിരുന്നതെന്ന് മായ പറഞ്ഞു.
മായയുടെ വീട്ടിലേതായിരുന്നു പശു. നല്ല കറവയുള്ള പശുവാണ്. പശുവാണ് ജീവിതമാര്‍ഗവും. അതുകൊണ്ടാണ് തിരഞ്ഞിറങ്ങിയതെന്നും മായ കൂട്ടിച്ചേര്‍ച്ചു.
പുലര്‍ച്ചെ രണ്ട് മണിക്ക് തിരച്ചില്‍ സംഘം ഇവരുടെ അടുത്തെത്തിയിരുന്നു. പേര് വിളിച്ചിട്ടും ഇവര്‍ മിണ്ടിയില്ല. നായാട്ട് സംഘമാണെന്ന് കരുതിയാണ് മിണ്ടാതിരുന്നത്. തങ്ങളെ തിരഞ്ഞ് ആളുവരുമെന്നു മൂവരും കരുതിയിരുന്നില്ല.
Summary: Maya, Darli,Parukutty, Kuttampuzha, Forest
COMMENTS