കോതമംഗലം : കുട്ടമ്പുഴയിൽ അട്ടിക്കളത്ത് പശുവിനെ തിരഞ്ഞു പോയി വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി....
കോതമംഗലം : കുട്ടമ്പുഴയിൽ അട്ടിക്കളത്ത് പശുവിനെ തിരഞ്ഞു പോയി വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.
മായ, ഡാർലി, പാറുക്കുട്ടി എന്നിവരാണ് വനത്തിൽ പെട്ടുപോയത്.
ഇവരുടെ വീട് വനാതിർത്തിക്ക് സമീപമാണ്. വനപ്രദേശത്ത് മേയാൻ പോയ പശു തിരിച്ചെത്താതായതോടെയാണ് ഇവർ അന്വേഷിച്ചിറങ്ങിയത്. പശു വീട്ടിൽ തിരിച്ചെത്തുകയും തിരഞ്ഞുപോയവരെ കാണാതാവുകയും ചെയ്തതോടെയാണ് ബന്ധുക്കൾ അങ്കലാപ്പിലായത്.
വൈകുന്നേരം നാലുമണിയോടെ ഇവർ ആനയ്ക്ക് മുന്നിൽ പെടുകയായിരുന്നു. ഭയന്ന് കാട്ടിനുള്ളിലേക്ക് ഓടിയ ഇവർക്ക് വഴിതെറ്റുകയായിരുന്നു.
ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞുവെങ്കിലും പിന്നീട് ഫോണിന് റേഞ്ച് നഷ്ടപ്പെടുകയായിരുന്നു.
വനത്തിലെ പാറ പ്രദേശത്താണ് ഇവർ രക്ഷപ്പെട്ട് എത്തിയത്. വനത്തിൽ ആറ് കിലോമീറ്റർ ചുറ്റളവിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇവരെ കണ്ടെത്താനായത്.
മൂവരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നടന്നു തിരികെ എത്തേണ്ടതുണ്ടെന്നും വനപാലകർ അറിയിച്ചു.
പൊലീസും വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വലിയ സംഘം സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഇതിനിടെ തിരച്ചിൽ നടത്താൻ എത്തിയവർ കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടുവെങ്കിലും തലനാരിക്ക് രക്ഷപ്പെട്ടു.
Keywords: Kothamangalam, kottampuzha, forest, women missing
COMMENTS