കൊച്ചി: ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. രാജി വെക്കി...
കൊച്ചി: ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. രാജി വെക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ സജി ചെറിയാന്‍, ഹൈക്കോടതി തന്റെ ഭാഗം കേട്ടില്ലെന്നും താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതിയുടേത് അന്തിമ വിധിയല്ലെന്നും ഹൈക്കോടതിയുടെ മുകളില്‍ കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി പൊലീസ് റിപ്പോര്‍ട്ട് തള്ളുകയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ഇന്ന് ഉത്തരവിട്ടിരുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പാര്‍ട്ട് റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
'കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം' എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗ ഭാഗം.
COMMENTS