ചേലക്കര/ കല്‍പ്പറ്റ: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ക്കും വോട്ടുതേടലുകള്‍ക്കുമപ്പുറം വയനാടും ചേലക്കരയും ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലെ...
ചേലക്കര/ കല്‍പ്പറ്റ: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ക്കും വോട്ടുതേടലുകള്‍ക്കുമപ്പുറം വയനാടും ചേലക്കരയും ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലെത്തി.
രാവിലെ ഏഴു മണിക്കു വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറിന് അവസാനിക്കും. മിക്ക ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച രാഹുല്‍ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎല്‍എയെ തിരഞ്ഞെടുക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ വരവോടെ വയനാട്ടിലെ മത്സരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളുണ്ട്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ നവ്യാ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി. 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ മേഘശ്രീ അറിയിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണുള്ളത്. ആകെ 2,13,103 വോട്ടര്‍മാരും. ചേലക്കര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനായി യു.ആര്‍.പ്രദീപും, യുഡിഎഫിനായി രമ്യാ ഹരിദാസും എന്‍ഡിഎ ക്കായി ബാലകൃഷ്ണനും രംഗത്തുണ്ട്. പി.വി. അന്‍വറിന്റെ ഡിഎംകെയുടെ എന്‍.കെ.സുധീറും മത്സര രംഗത്തുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്‍ ഇവിടെ നിന്നു ജയിച്ചത്.
Key Words: Wayanad, Chelakkara, Bypolls
COMMENTS