തിരുവനന്തപുരം: വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണം കലാശക്കൊട്ടോടെ അവസാനിച്ചു.വയനാട്ടില്‍ യുഡിഎഫ് തിരുവമ്പാടിയിലും എല്‍ഡിഎഫ് കല്‍പറ...
തിരുവനന്തപുരം: വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണം കലാശക്കൊട്ടോടെ അവസാനിച്ചു.വയനാട്ടില്‍ യുഡിഎഫ് തിരുവമ്പാടിയിലും എല്‍ഡിഎഫ് കല്‍പറ്റയിലും എന്‍ഡിഎ ബത്തേരിയിലുമാണ് കലാശക്കൊട്ട് നടത്തിയത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ചേലക്കരയെ ചെങ്കടലാക്കി. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ യു ആര്‍ പ്രദീപിനായി അണിനിരന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനായി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് അണികള്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി. മണിക്കൂറുകള്‍ നീണ്ട കലാശക്കൊട്ട് ആറരയോടെ അവസാനിച്ചു.
വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും കലാശക്കൊട്ടിനെത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കൊപ്പം വിദേശികള്‍ അണിനിരന്നത് ശ്രദ്ധേയമായി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് ക്രെയിനില്‍ കയറിയായിരുന്നു അവസാനഘട്ട പ്രചാരണത്തിന് ഇറങ്ങിയത്. വയനാട്ടില്‍ ശ്രദ്ധാകേന്ദ്രമായത് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലുമാണ്. ജനസാഗരത്തിന് മുന്നില്‍ വയനാട് പ്രിയപ്പെട്ടതെന്ന് പ്രിയങ്ക പറഞ്ഞപ്പോള്‍ കൈയടികള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ട് 35 വര്‍ഷമായെന്നും ഏറ്റവും സന്തോഷം നല്‍കിയ പ്രചാരണം വയനാട്ടിലേതാണെന്ന് കൂടി പ്രിയങ്ക പറഞ്ഞപ്പോള്‍ അണികള്‍ ഇളകി. വയനാട്ടിലും ചേലക്കരയിലും നവംബര്‍ പതിമൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ നിശബ്ദപ്രചാരണമാണ്.
Key words: Wayanad, Chelakkara, Bypolls
COMMENTS