തിരുവനന്തപുരം : ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും സര്‍ക്കാരിനോട് ജന...
തിരുവനന്തപുരം : ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധം മാറി, വെറുപ്പായിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് തോല്‍ക്കുമെന്ന് തുടക്കത്തിലെ അറിയാമെന്നും അതാണ് പേരിനു വന്നു പ്രചരണം നടത്തിയതെന്നും സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് സ്വപ്‌നം കാണാന്‍ അവകാശം ഉണ്ടെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എ സി മൊയ്തീന്‍. യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പുറത്ത് നിന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന വി ഡി സതീശന്റെ അവകാശവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Key Words: VD Satheesan, UDF, Chelakkara, AC Moideen
COMMENTS