തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്ന് പ്...
തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച സി പി.എമ്മുകാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വയ്ക്കാത്തത് ഭാഗ്യമെന്നും സതീശന്‍ പരിഹസിച്ചു.
പാതിരാ നാടകം മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന. എന്നെ പാലക്കാട് കയറ്റാതിരിക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ നടക്കില്ല, പിന്നെയല്ലേ ജില്ലാ സെക്രട്ടറിയെന്ന ഓലപ്പാമ്പ്. ജയിലില്‍ കിടക്കേണ്ട രണ്ട് കേസുകളില്‍ നിന്ന് രക്ഷിച്ച പിണറായി വിജയനെക്കാള്‍ വലിയ ഐശ്വര്യം സുരേന്ദ്രന്റെ ജീവിതത്തില്‍ എന്താണുള്ളത്? സി സി ടിവി ദൃശ്യം സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ പൊലീസിന് അപമാനമാണെന്നും വി ഡി സതീശന്‍.
Key Words: VD Satheesan, Pinarayi Vijayan, MV Govindan
COMMENTS