Vadakara court order about Kafir screenshot case
വടകര: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നു തന്നെ ഹാജരാക്കണമെന്ന് കോടതി. വടകര ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്. കേസ് ഇന്നു പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കത്തതോടെയാണ് കോടതി കര്‍ശന നിലപാട് സ്വീകരിച്ചത്.
രണ്ടാഴ്ച മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാഫലവും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നിട്ടും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.
Keywords: Vadakara court, Kafir screenshot case, Police, Report, Today
COMMENTS