U.R Pradeep won in Chelakkara byelection
ചേലക്കര: ചേലക്കരയില്‍ വന്‍ വിജയം നേടി മണ്ഡലം നിലനിര്‍ത്തി എല്‍.ഡി.എഫ്. 12,122 വോട്ടുകളുടെ ലീഡിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപ് ജയിച്ചത്. യു.ആര്‍ പ്രദീപ് 64259 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് 52137 വോട്ടുകളാണ് നേടിയത്.
ഇതോടെ രാഷ്ട്രീയ വിജയം നേടണമെങ്കില്‍ ചേലക്കര തിരിച്ചുപിടിക്കണമെന്ന യു.ഡി.എഫിന്റെ ആഗ്രങ്ങള്‍ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ തവണത്തതിനേക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാനായെന്നത് യു.ഡി.എഫിന് ആശ്വാസമാകുന്നുമുണ്ട്.
എന്നാല്‍ വയനാട്ടിലേയും പാലക്കാട്ടേയും ദയനീയ പരാജയം മറച്ചുപിടിക്കാന്‍ എല്‍.ഡി.എഫിനും സര്‍ക്കാരിനും ചേലക്കര വലിയ ആശ്വാസമാണ് നല്‍കുന്നത്.
Keywords: U.R Pradeep, Chelakkara, LDF, Won
 

 
							     
							     
							     
							    
 
 
 
 
 
COMMENTS