Two actresses were killed and 12 others injured when a mini bus of a drama group overturned at Kelakam Malayampadi in Kannur
കണ്ണൂര്‍: കണ്ണൂരിലെ കേളകം മലയംപടി എസ് വളവില്‍ നാടക സംഘത്തിന്റെ മിനി ബസ് മറിഞ്ഞു രണ്ട് നടിമാര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. വളവിലെ താഴ്ചയിലേകക്കു ബസ് തല കുത്തി വീഴുകയായിരുന്നു. മുന്നിലിരുന്നവരാണ് മരിച്ചത്.
ഇന്ന് വെളുപ്പിനു നാല് മണിക്കായിരുന്നു അപകടം ഉണ്ടായത്. കായംകുളം ദേവാ കമ്യൂണിക്കേഷന്‍സിന്റെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കടന്നപ്പള്ളിയില്‍ നാടകം കഴിഞ്ഞ ശേഷം ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം. ബസില്‍ 14 പേരാണ് ഉണ്ടായിരുന്നത്.
Summary: Two actresses were killed and 12 others injured when a mini bus of a drama group overturned at Kelakam Malayampadi in Kannur. The deceased have been identified as Anjali (32), a native of Kayamkulam, Mutukulam, and JC Mohan, a native of Thevalakkara, Karunagappally.
COMMENTS