Trump planning to remove all transgenders from Us military
വാഷിങ്ടണ്‍: യു.എസ് സൈന്യത്തില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പുറത്താക്കുന്നതിനായുള്ള ഉത്തരവില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ അധികാരത്തിലെത്തുന്ന ട്രംപിന്റെ പ്രഥമ പരിഗണന ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ ഉത്തരവ് പ്രകാരം പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ പരിഗണിക്കാതെ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെടും. ഏകദേശം 15,000 പേരെ ഈ ഉത്തരവ് ബാധിക്കുമെന്നാണ് വിവരം.
സൈന്യത്തിന് പുറമെ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, ആരോഗ്യം തുടങ്ങിയ മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ഇതിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്.
Keywords: Trump, Transgenders, Remove, Military
COMMENTS