വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 267 ഇലക്ടറല്‍ വോട്ടുകളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. ...
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 267 ഇലക്ടറല്‍ വോട്ടുകളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. 214 വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലാ ഹാരിസിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയം ട്രംപിനെന്നു വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. നിര്‍ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോര്‍ത്ത് കാരോലിനയിലും ജോര്‍ജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു. 78കാരനായ ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, ട്രംപ് മുന്നിലെത്തിയതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്റെ തിരഞ്ഞെടുപ്പ് രാത്രിയിലെ പ്രസംഗം റദ്ദാക്കി. ശക്തമായ പ്രചാരണങ്ങള്‍ക്കിടയിലും, ഡെമോക്രാറ്റുകള്‍ ശക്തമായ അടിത്തറ ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന പ്രദേശങ്ങളിലും കമലയ്ക്ക് പിന്തുണ കുറഞ്ഞു.
Key Words: Donald Trump, Electoral Votes, US Election
COMMENTS