ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന മഞ്ഞളിന്റെ വിവിധ സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ ലെഡ് കണ്ടെത്തിയതായി അടുത്തിടെ ...
ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന മഞ്ഞളിന്റെ വിവിധ സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ ലെഡ് കണ്ടെത്തിയതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (FSSAI) മഞ്ഞളില്‍ അനുവദനീയമായ പരമാവധി അളവിനേക്കാളും കൂടുതലാണിത്.
സയന്‍സ് ഒഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ 23 നഗരങ്ങളില്‍ നിന്നുള്ള മഞ്ഞള്‍ പഠനത്തിന് ഉപയോഗിച്ചു. ഏകദേശം 14ശതമാനം സാമ്പിളുകള്‍ ലെഡ് അനുവദനീയ അളവിലും കവിഞ്ഞു.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍, പ്യുവര്‍ എര്‍ത്ത്, ഇന്ത്യയുടെ ഫ്രീഡം എംപ്ലോയബിലിറ്റി അക്കാദമി എന്നിവയുമായി സഹകരിച്ച്, നടത്തിയ പഠനത്തില്‍ ശരീരത്തിന്റെ അവശ്യ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ലോഹത്തിന് കഴിയുമെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെ പട്ന, ഗുവാഹത്തി, ചെന്നൈ, നേപ്പാളിലെ കാഠ്മണ്ഡു, പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍ എന്നീ ഏഴ് നഗരങ്ങളില്‍ നിന്ന് മഞ്ഞളിലെ ലെഡിന്റെ അളവ് ഉയര്‍ന്നതായി കണ്ടെത്തി.
Key Words: Turmeric Powder, Toxic
COMMENTS