ടൊവിനോ തോമസ് നായകനായ പുതിയ ചിത്രത്തില്‍ അഭിനേതാക്കളെ ആവശ്യപ്പെട്ട് തട്ടിപ്പ്. പുതുതായി ചിത്രീകരണം ആരംഭിച്ച നരിവേട്ടയില്‍ അഭിനയിക്കാന്‍ ജൂയന...
ടൊവിനോ തോമസ് നായകനായ പുതിയ ചിത്രത്തില്‍ അഭിനേതാക്കളെ ആവശ്യപ്പെട്ട് തട്ടിപ്പ്. പുതുതായി ചിത്രീകരണം ആരംഭിച്ച നരിവേട്ടയില്‍ അഭിനയിക്കാന്‍ ജൂയനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അനുരാജ് മനോഹര്‍ പോലീസില്‍ പരാതി നല്‍കി.
സുല്‍ത്താന്‍ ബത്തേരി പോലീസിലാണ് പരാതി നല്‍കിയത്. നരിവേട്ട സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘം പണം തട്ടിയെന്നാണ് പരാതി. തൃശ്ശൂര്‍ സ്വദേശികളായ ചിലരാണ് സംഭവത്തിന് പിന്നില്‍ എന്നും പരാതിയില്‍ അനുരാജ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
പരാതി നല്‍കിയതിന് പിന്നാലെ അനുരാജ് ആളുകള്‍ക്കായുള്ള മുന്നറിയിപ്പും പങ്കുവച്ചിട്ടുണ്ട്. നരിവേട്ടയുടെ ചിത്രീകരണം ആരംഭിച്ച് 40 ദിവസങ്ങള്‍ പിന്നിട്ടു എന്ന് അദ്ദേഹം പറഞ്ഞു. അയ്യായിരം മുതല്‍ ആറായിരം വരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. നിലവില്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമില്ലെന്നും അനുരാജ് വ്യക്തമാക്കി. കുറച്ചധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമയാണ് നരിവേട്ട. നിലവില്‍ കോഡിനേറ്ററെ വച്ചാണ് കാസ്റ്റിംഗ് നടത്തിവരുന്നത്. ഇവര്‍ നേരത്തെ പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ട് എന്ന തരത്തില്‍ പോസ്റ്റിട്ടിരുന്നു. ഇത് കണ്ടാണ് തൃശ്ശൂരിലെ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. നിലവില്‍ ഞങ്ങള്‍ കാസ്റ്റിംഗ് കോള്‍ പുറപ്പെടുവിച്ചിട്ടില്ല. നിലവില്‍ വയനാട്ടിലാണ് ഷൂട്ടിംഗ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Key Words: Tovino film, Casting Call Fraud
COMMENTS