തൃശൂര്‍ : തടി കയറ്റിവന്ന ലോറി നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരില്‍ 2 കുട്ടികളുമുണ്ട്. പരുക്കേറ്റവരില്‍ 3 പേരുടെ നില ഗുര...
തൃശൂര്‍ : തടി കയറ്റിവന്ന ലോറി നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരില്‍ 2 കുട്ടികളുമുണ്ട്. പരുക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരമാണ്. നാട്ടിക ജെ.കെ. തിയറ്ററിനടുത്തു പുലര്‍ച്ചെ നാലിനായിരുന്നു അപകടം. മരിച്ചവരില്‍ കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4) എന്നിവരെ തിരിച്ചറിഞ്ഞു. കണ്ണൂരില്‍നിന്നു വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഹൈവേയില്‍ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നു പൊലീസ് പറഞ്ഞു.
ഡൈവേര്‍ഷന്‍ ബോര്‍ഡ് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്.
Key Words: Accident, Thrissur Accident, Death
COMMENTS