പാലക്കാട്: കൈ വേണ്ടെന്ന് പറഞ്ഞ് പോയവര്‍ ഇപ്പോള്‍ കൈക്ക് വേണ്ടി കരയുകയാണെന്നും പാര്‍ട്ടി വിട്ടവരെ വെട്ടിക്കൊലപ്പെടുത്തുന്നതല്ല കോണ്‍ഗ്രസിന്റെ...
പാലക്കാട്: കൈ വേണ്ടെന്ന് പറഞ്ഞ് പോയവര്‍ ഇപ്പോള്‍ കൈക്ക് വേണ്ടി കരയുകയാണെന്നും പാര്‍ട്ടി വിട്ടവരെ വെട്ടിക്കൊലപ്പെടുത്തുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മര്യാദയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി സരിനോട് മുഖം തിരിച്ച വിഷയത്തിലുള്ള സി പി എം, ബി ജെ പി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
'പാര്‍ട്ടി വിട്ടവരെ പിന്നാലെ പോയി വെട്ടിക്കൊല്ലുന്നതല്ലേ സി പി എം കാണിക്കുന്ന രാഷ്ട്രീയ മര്യാദ. എന്തായാലും അത്തരം മര്യാദ കോണ്‍ഗ്രസിന് ഇല്ല. കൈ വേണ്ടെന്ന് പറഞ്ഞ് പോയവര്‍ എന്തിനാണ് കൈക്ക് വേണ്ടി കരയുന്നതെന്ന് മനസിലാകുന്നില്ല. ആ വിഷയത്തില്‍ ബി ജെ പിയും സി പി എമ്മും ഒന്നിച്ച് കൈ കൊടുത്തിട്ടുണ്ട്. അവര്‍ കൈകൊടുക്കുന്ന വിഷയങ്ങളെല്ലാം ഒന്നൊന്നായി കൂടിക്കൂടി വരികയാണ്. അല്ലെങ്കില്‍ എങ്ങനെയാണ് സി പി എം നേതാവിനെ കൈ കൊടുക്കാത്ത വിഷയമൊക്കെ ബി ജെ പിയെ ബാധിക്കുന്നത്. അവര്‍ ഒറ്റമുന്നണിയാണ്. മുന്നണിയുടെ സ്ഥാനാര്‍ത്ഥി ആരാണെന്ന് പത്താം തീയതിയെങ്കിലും അവര്‍ പ്രഖ്യാപിക്കാന്‍ തയ്യാറാകണം', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Key Words: Congress, Rahul Mamkoottathil
COMMENTS