വാഷിംഗ്ടണ്‍: ഒടുവില്‍ ആ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. അടുത്ത നാലുവര്‍ഷം അമേരിക്കയെ നയിക്കാന്‍ പോകുന്നത് സാക്ഷാല്‍ ഡോണള്‍ഡ് ട്...
വാഷിംഗ്ടണ്‍: ഒടുവില്‍ ആ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. അടുത്ത നാലുവര്‍ഷം അമേരിക്കയെ നയിക്കാന്‍ പോകുന്നത് സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ് തന്നെ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ വിജയം നേടി അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. അധികാരത്തിലെത്തുന്നതോടെ 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.
നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ ട്രംപ് വന്‍വിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കന്‍ ക്യാംപുകളില്‍ ആവേശത്തിലാണ്. ഫ്‌ളോറിഡയില്‍ ട്രംപ് ഇന്ന് അണികളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു ട്രംപ്.
റിപ്പബ്ലിക്കന്‍ അനുഭാവികള്‍ കൂട്ടത്തോടെ ഫ്‌ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാംപുകള്‍ നിശബ്ദമായി. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ തടിച്ചുകൂടിയ ഡെമോക്രാറ്റുകള്‍ പിരിഞ്ഞുപോയി. തിരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും അണികളെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞ കമല വിജയ സാധ്യത മങ്ങിയതോടെ അണികളെ കാണുന്നില്ലെന്ന് അറിയിച്ചു.
COMMENTS