ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബഹളത്തോടെ തുടങ്ങി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ സമ്മേളനം നിര്‍ത്തിവച്ചു. സമ്മേളനം ആര...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബഹളത്തോടെ തുടങ്ങി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ സമ്മേളനം നിര്‍ത്തിവച്ചു.
സമ്മേളനം ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുമായിരുന്നു ബഹളം.
ഇതേ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവയ്ക്കുന്നതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. രാജ്യസഭാ സമ്മേളന നടപടികള്‍ തുടരുകയാണ്.
നിരവധി കാരണങ്ങളാല്‍ പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ പാര്‍ലമെന്റ് ശീതകാല സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമ്മേളനത്തിനു മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിസംബര്‍ 20 വരെയാണ് സമ്മേളനം.
Key Words: Parliament Meeting
COMMENTS