ചേലക്കര: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന്‍. ചേലക്കരയിലെ ബിജെപി വോട്ട് വര്‍ധിച...
ചേലക്കര: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന്‍. ചേലക്കരയിലെ ബിജെപി വോട്ട് വര്‍ധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 28000 ആയിരുന്നു. ഇപ്പോ 33000 ലേക്ക് കൂടി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
വലിയ രീതിയിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നു കെ രാധാകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി വലിയ ക്യാമ്പയിനാണ് നടത്തിയത്. അത് ബിജെപിയും യുഡിഎഫും ഡിഎംകെയും നടത്തിയെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Key Words: LDF, BJP, Alathur, K. Radhakrishnan MP
COMMENTS