തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണി...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പുളിമൂട് കേസരി മന്ദിരത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റ് ചുറ്റി ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറി ബി.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് കൃപ പി.എം., സംസ്ഥാന കമ്മിറ്റി അംഗം, ഷീജ.എസ്., ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍, അലക്സ് റാം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രജീഷ് കൈപ്പള്ളി, ലേഖാരാജ് എം ആര്‍,ബൈജു ടി എം , ജില്ലാ വൈസ് പ്രസിഡന്റ് ഒ.രതി, കമ്മിറ്റി അംഗങ്ങളായ ഷൈജു ചാവശ്ശേരി , മഹേഷ് ബാബു, ശരത് കുമാര്‍ എസ്, ഭാഗ്യരാജ് എസ്, അരുണ്‍ സി എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Key Words: The Kerala Journalists' Union, Protest March, Central Minister Suresh Gopi
COMMENTS