കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. മഞ്ജു വാര്യരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്....
കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. മഞ്ജു വാര്യരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നല്‍കിയിരുന്നത്.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നാല് വര്‍ഷത്തോളം നിലപാട് അറിയിച്ചില്ല. തുടര്‍ന്നാണ് 2019 ഒക്ടോബര്‍ 23ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയത്.
Key Words: The High Court, Case, Director Sreekumar Menon
COMMENTS