ഇടുക്കി: സീ പ്ലെയിന്‍ പദ്ധതി മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ വനം വകുപ്പ് ആശങ്ക അറിയിച്ചു. ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം...
ഇടുക്കി: സീ പ്ലെയിന്‍ പദ്ധതി മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ വനം വകുപ്പ് ആശങ്ക അറിയിച്ചു. ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനം സൃഷ്ടിക്കുമെന്നുമാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. എന്നാല്‍ നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, സീ പ്ലെയിന്‍ പദ്ധതിയുടെ റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കുകയെന്നും ഇന്ന് ട്രയല്‍ റണ്ണിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിന്‍ ഓടിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
COMMENTS