സ്വന്തം ലേഖകന്‍ പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു എ സജീവന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള അലീനാ ദിലീപ്, അഷിത എ ട...
സ്വന്തം ലേഖകന്‍
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു എ സജീവന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള അലീനാ ദിലീപ്, അഷിത എ ടി, അഞ്ജന മധു എന്നീ സഹപാഠികളെ കോടതി റിമാന്‍ഡ് ചെയ്തു.
ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. കോളേജ് കൗണ്‍സില്‍ മൂവരെയും അനിശ്ചിത കാലത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
മൂവരെയും കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് അവരവരുടെ വീടുകളില്‍ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യാ പ്രേരാണാ കുറ്റം ചുമത്തിയത്. ഇവരാണ് അമ്മുവിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നു അമ്മുവിന്റെ കുടുംബം കോളേജ് പ്രിന്‍സിപ്പലിനു പരപാതി നല്കിയിരുന്നു.
അമ്മുവിന്റെ ഫോണ്‍ കോടതിയുടെ കൈശമാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നു പൊലീസ് പറഞ്ഞു.
ഇതേസമയം, അമ്മുവിന്റെ മരണത്തില്‍ കുടുംബം വലിയ ദുരൂഹത ആരോപിക്കുകയാണ്. അമ്മു ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെ എന്‍എസ്എസ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണ് അരമണിക്കൂറില്‍ അധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെന്നു കുടുംബം ആരോപിക്കുന്നു.
ഗുരുതര നിലയിലുള്ള കുട്ടിയെ 60 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നു 100 കിലോ മീറ്റര്‍ അകലെയുള്ള തിരുവനന്തപുരത്തേക്ക് അയച്ചു. ഇതോടെ ചികിത്സ വൈകുകയും മരണകാരണമാവുകയും ചെയ്തു.
ഹോസ്റ്റലില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റര്‍ ആയിരുന്നു. എന്നിട്ടും അര മണിക്കൂറിലേറെ വൈകിയാണ് അമ്മുവിനെ ആശുപത്രിയിലെത്തിച്ചത്.
5.18 ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു വിട്ടത് 6.55നാണ്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെഒരു മണിക്കൂര്‍ 37 മിനിറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കിടിത്തിയ ശേഷം റഫര്‍ ചെയ്യുകയായിരുന്നു.
അതീവ ഗുരുതര നിലയിലായെ കുട്ടിയെ കൊണ്ടുപോയ ആംബുലന്‍സിലും കാര്യമായ സൗകര്യങ്ങളില്ലായിരുന്നു. കേസില്‍ ആരോപണ വിധേയരായ കുട്ടികളില്‍ ഒരാളും അമ്മുവിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
എന്നാല്‍, തങ്ങള്‍ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് പത്തനംതിട്ട എന്‍എസ്എസ് ഹോസ്റ്റല്‍ വാഡന്‍ സുധ പറയുന്നത്. ഒരുതരത്തിലുള്ള മാനസിക പീഡനവും അമ്മു ഹോസ്റ്റലില്‍ നേരിടുകയോ ഏതെങ്കിലും പ്രശ്‌നമുള്ളതായി പരാതി പറയുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
ആംബുലന്‍സ് വരാനുള്ള കാലതാമസം മാത്രമാണ് ആശുപത്രിയിലെത്തിക്കുന്നതില്‍ എടുത്തതെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും സുധ പറഞ്ഞു.
Summary: The court remanded Aleena Dileep, Ashita AT and Anjana Madhu, the accused in the case related to the death of nursing student Ammu A Sajeev. They have been charged with inciting suicide. They were remanded by the Pathanamthitta Judicial First Class Magistrate Court. The College Council has suspended the trio indefinitely.
COMMENTS