തിരുവനന്തപുരം: കൃഷി വകുപ്പ് സെപ്ഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വി...
തിരുവനന്തപുരം: കൃഷി വകുപ്പ് സെപ്ഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഐഎഎസ് ചേരിപ്പോരിലാണ് നടപടി. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയാണ് ആരോപണവുമായി എന്‍.പ്രശാന്ത് രംഗത്തെത്തിയത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, ഇതുവരെ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതുവരെ നടന്ന പരസ്യ പ്രതിഷേധങ്ങള്‍, എന്‍.പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിവരങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. തുടര്‍ നടപടി എന്തു വേണമെന്നു മുഖ്യമന്ത്രിയാണ് തീരുമാനിക്കുക.
Key Words: The Chief Secretary, N. Prashant, Chief Minister
COMMENTS