തിരുവനന്തപുരം: പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ലീഗ് നേതാക്കള്‍ തനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണെന്ന് മുഖ്യമന്ത്രി പിണറായി വ...
തിരുവനന്തപുരം: പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ലീഗ് നേതാക്കള്‍ തനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പറഞ്ഞത് ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെക്കുറിച്ചാണെന്നും അല്ലാതെ എല്ലാ തങ്ങള്‍മാരെക്കുറിച്ചുമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
എസ് ഡി പി ഐ - ജമാത്തെ ഇസ്ലാമി എന്നിവയെ മാത്രമല്ല ആര്‍ എസ് എസിനേയും സി പി എം എതിര്‍ക്കുമെന്നും തലശ്ശേരി കലാപത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാണക്കാട്ടെ മറ്റ് തങ്ങള്‍മാരെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്നും തീവ്രവാദ ഭാഷ സ്വീകരിക്കാന്‍ ലീഗ് തയാറാകരുതെന്നും ജമാ അത്തിന്റെ തീവ്രവാദ ഭാഷ സ്വീകരിച്ച് കൊണ്ട് വരരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഏതൊരു വര്‍ഗീയതയും മറ്റൊരു വര്‍ഗീയതയെ ശക്തിപെടുത്തുന്നതാണ്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key Words: Chief Minister, Panakkad Sadikhali , Pinarayi Vijayan
COMMENTS