തിരുവനന്തപുരം: പാവപെട്ടവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥന്‍മാരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യ...
തിരുവനന്തപുരം: പാവപെട്ടവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥന്‍മാരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി എം ഉദ്യോഗസ്ഥന്‍മാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ പട്ടിക പുറത്തുവിടാത്തത്.
വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍മാര്‍ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാരാണ് ഇത്രയും കൂടുതല്‍ അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്.
Key Words: Welfare Pension Scam, K Surendran.
COMMENTS