കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പുസ്തക വിവാദം വിശദമായി അന്വേഷിക്കുന്നത...
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പുസ്തക വിവാദം വിശദമായി അന്വേഷിക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍വച്ചാണ് മൊഴിയെടുത്തത്.
ഉപതിരഞ്ഞെടുപ്പു ദിനത്തിലാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ 'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിലുള്ള പുസ്തക ഭാഗങ്ങള്‍ പുറത്തുവന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമെന്നു വരെ പുസ്തകത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ജയരാജന്‍ അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്കു പരാതി നല്‍കി.
Key Words: Autobiography Controversy, EP Jayarajan, Police
COMMENTS