തിരുവനന്തപുരം: തുലാവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തു രാത്രി, പകല്‍ താപനിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വടക്കന്‍ കേരളത്തിലാണു ശക്തമായ ചൂട്...
തിരുവനന്തപുരം: തുലാവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തു രാത്രി, പകല്‍ താപനിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വടക്കന്‍ കേരളത്തിലാണു ശക്തമായ ചൂട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ കഴിഞ്ഞ 3-4 ദിവസങ്ങളിലായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില 35-40°-c വരെ രേഖപ്പെടുത്തി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ വരണ്ട അന്തരീക്ഷ സ്ഥിതി.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ന്യുനമര്‍ദം തമിഴ്‌നാട് ആന്ധ്രാ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. മറ്റന്നാള്‍ മുതല്‍ തുലാവര്‍ഷ മഴ ചെറുതായി സജീവമാകാന്‍ സാധ്യത.
Key Words: Temperature Rise, Rain, Weather Update
COMMENTS