Telugu film shooting: Boat seized at Chellanam
കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ കടലില്‍ തെലുങ്ക് സിനിമ ഷൂട്ട് ചെയ്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ. രണ്ടു ബോട്ടുകള്‍ക്കും കൂടി 5 ലക്ഷം രൂപ വീതമാണ് ഫിഷറീസ് വിഭാഗം പിഴയിട്ടത്.
കഴിഞ്ഞ ദിവസം നടന്‍ നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് ചെല്ലാനം ഹാര്‍ബറില്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ അനുമതിയില്ലാതിരുന്നിട്ടും ബോട്ടുകള്‍ കടലിലിറക്കി ഉള്‍ക്കടലില്‍ ഷൂട്ട് ചെയ്തതിനെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് ഇടപെടുകയും ബോട്ടുകള്‍ പിടിച്ചെടുക്കുകയുമായിരുന്നു. ബോട്ടുകള്‍ക്ക് പെര്‍മിറ്റില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Keywords: Chellanam, Boats, Seized, Shooting, Telugu film
COMMENTS