തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്ന പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്ന പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു. 'ഒറ്റ തന്ത' പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വരാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി 'ഒറ്റ തന്ത' പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബി.ജെ.പി. തെരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തില്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.
Key Words : Suresh Gopi, School Sports Fair
COMMENTS