Supreme court rejected plus two bribery case against K.M Shaji
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇ.ഡിക്കും വന്‍ തിരിച്ചടി. കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുമ്പോള്‍ അത് പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.
ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ഒരു സാക്ഷി മൊഴിയെങ്കിലും കാട്ടിത്തരാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും അതിലൊന്നും കൃത്യമായ മൊഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഓരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു.
2020 ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നതാണ് കേസ്. എന്നാല്‍ അത് തെളിയിക്കാന്‍ സര്‍ക്കാരിനോ ഇ.ഡിക്കോ കഴിഞ്ഞിരുന്നില്ല. 2022 ല്‍ ഹൈക്കോടതി കെ.എം ഷാജിയെ കുറ്റവിമുക്തനാക്കിയിരുന്നു. . ഇതിനെതിരെ ഇ.ഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയത്.
Keywords: Supreme court, Plus two bribery case, K.M Shaji, ED, Government
COMMENTS