Supreme court order about tampering of evidence case against Antony Raju MLA
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു പുനരന്വേഷണം നേരിടണണെന്ന് സുപ്രീംകോടതി ഉത്തരവ്. കേസിലെ ഹൈക്കോടതി ഉത്തരവില്‍ പിഴയില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ കേസ് സി.ബി.ഐക്ക് കൈമാറാനും അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ലഹരി മരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്നത്തെ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം കാട്ടിയെന്നതായിരുന്നു കേസ്.
കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ രണ്ടാം പ്രതിയായ ആന്റണിരാജു കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
Keywords: Supreme court, Antony Raju MLA, Tampering of evidence case
COMMENTS