ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമ...
ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒറ്റ രാത്രികൊണ്ട് വീടുകള്‍ പൊളിക്കാനാകില്ലെന്നും കുടുംബാംഗങ്ങള്‍ക്ക് ഒഴിയാന്‍ സമയം നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. റോഡ് കയ്യേറിയെന്നാരോപിച്ച് വീട് പൊളിച്ച നടപടിക്കെതിരായ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
മനോജ് തിബ്രേവാള്‍ ആകാശ് എന്നയാളുടെ വീട് 2019ല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തെന്നാണ് പരാതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ടിസ് നല്‍കാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തെ, വാദത്തിനിടെ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
Key Words: Supreme Court, Uttar Pradesh Government, Bulldozer Raj
 

 
							     
							     
							     
							    
 
 
 
 
 
COMMENTS