കന്യാകുമാരി: കന്യാകുമാരി കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നു രാമേശ്വരത്ത് മേഘവിസ്ഫോടനം. 125 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയാണ് രാ...
കന്യാകുമാരി: കന്യാകുമാരി കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നു രാമേശ്വരത്ത് മേഘവിസ്ഫോടനം. 125 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയാണ് രാമേശ്വരത്തു രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി മുതല്‍ തെക്കന്‍ തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെട്ടിരുന്നു. രാമേശ്വരം ഉള്‍പ്പെടെ തെക്കന്‍ തമിഴ്നാട്ടില്‍ വ്യാപക മഴയാണ് പെയ്തത്.
രാമേശ്വരത്ത് നാലു മണിക്കൂറില്‍ 41.1 സെ.മി മഴ ലഭിച്ചു. ഇതു സൂപ്പര്‍ മേഘവിസ്ഫോടനമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Key Words: Super Cloudburst, Rameswaram, Rain Alert
COMMENTS