തൃശൂര്‍: തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ചാനല്‍ മുതല...
തൃശൂര്‍: തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ധെെര്യമുണ്ടെങ്കില്‍ അവയുടെ തെളിവ് പുറത്തുവിടണമെന്നുമാണ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ താൻ എത്തിയതിന്റെ ഒരു ഫോട്ടോ എങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാൻ ശോഭ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
'ഒരു 500 തവണയെങ്കിലും ഞാൻ ആന്റോ അഗസ്റ്റിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് അയാള്‍ പറഞ്ഞു. അതില്‍ നിന്ന് രണ്ട് പൂജ്യം ഞാൻ കളഞ്ഞു. ഒരു അഞ്ച് തവണയെങ്കിലും ഞാൻ ആന്റോയുടെ വീട്ടില്‍ വന്നതിന്റെ തെളിവ് പുറത്തു വിടണം. ഞാൻ ആന്റോ അഗസ്റ്റിനെ ഫോണില്‍ വിളിച്ചുവെന്ന് അയാള്‍ പറഞ്ഞു. ഞാൻ വിളിച്ച സമയം, നമ്പർ, തീയതി എന്നിവ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാൻ അയാള്‍ തയ്യാറാവണം. എനിക്ക് വേണ്ടി മുറികള്‍ എടുത്തിട്ടുണ്ടന്നാണ് അയാള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലില്‍ എനിക്ക് വേണ്ടി നിങ്ങള്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ അതിന്റെ തെളിവ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കണം.
ശോഭയ്ക്ക് വിമാനത്തില്‍ കയറാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നത് അയാള്‍ ആണെന്ന് പറഞ്ഞു. ഇല്ലാത്ത ബലാത്സംഗ കുറ്റം ചുമത്താൻ ഒരു സ്ത്രീക്ക് പണം വാഗ്ദാനം ചെയ്ത ആളാണ് ആന്റോ. അതിന്റെ സാക്ഷിയാണ് ഞാൻ. തിരൂർ സതീശന് പിന്നില്‍ ആന്റോ അഗസ്റ്റിൻ ആണ്',- ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
24 ചാനൽ മുഖ്യ ഷെയർ ഉടമ ഗോകുലം ഗോപാലനും, റിപ്പോർട്ടർ ചാനൽ എം ഡി ആൻ്റോ അഗസ്റ്റിനും തന്നെ വ്യക്തിപരമായി തകർക്കാനാണ് ശ്രമിക്കുന്നത് എന്നവർ പറഞ്ഞു.
വാർത്താ സമ്മേളന റിപ്പോർട്ടിംഗിൽ നിന്ന് 24, റിപ്പോർട്ടർ ചാനൽ ലേഖകരെയും ഒഴിവാക്കിയത് രണ്ടു ചാനൽ മുതലാളിമാർക്കെതിരെ പറയുന്നത്, കേൾക്കുന്ന ജീവനക്കാർക്ക് വിഷമമുണ്ടാക്കുമെന്നതിനാലാണ്. മുഴുവൻ ചാനലുകളും തന്നെ ബഹിഷ്കരിച്ചാലും കുഴപ്പമില്ല, ഓൺലൈൻ ചാനലുകൾക്ക് മുമ്പിൽ വാർത്താ സമ്മേളനം നടത്തുമെന്നും ശോഭാ സുരേന്ദ്രൻ വെല്ലുവിളിച്ചു.
Key Words: Anto Augustine, Reporter TV, BJP, Sobha Surendran
COMMENTS