മുംബൈ: 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എന്‍സിപിഎസ്പി നേതാവ് ശരദ് പവാര്‍ ബിജെപിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നെന്ന വെളിപ്പെടു...
മുംബൈ: 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എന്‍സിപിഎസ്പി നേതാവ് ശരദ് പവാര്‍ ബിജെപിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍.
5 തവണയാണ് ചര്‍ച്ച നടന്നത്. അമിത് ഷായും ശരദ് പവാറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ചയുമുണ്ടായി. വ്യവസായി ഗൗതം അദാനിയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നതെന്നും ഒരു ദേശീയ വാര്‍ത്താ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അജിത് പവാര്‍ പറഞ്ഞു. നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.
സഖ്യചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി ബിജെപിയിലെയും എന്‍സിപിയിലെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു.
Key Words: Sharad Pawar, BJP, Ajit Pawar
COMMENTS