മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ മുഹമ്മദ് ഫൈസാന്...
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാനെ അറസ്റ്റ് ചെയ്തു.
ഫൈസാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ നിന്നാണ് ഭീഷണി കോള്‍ എത്തിയത്. എന്നാല്‍ ഇതന്വേഷിച്ചെത്തിയ പൊലീസിനോട് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതില്‍ നിന്നും മറ്റാരെങ്കിലും ചെയ്തതാകാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അനുസരിക്കാതിരുന്നതോടെയാണ് അറസ്റ്റുണ്ടായത്.
ഭീഷണിയെത്തുടര്‍ന്ന് മുംബൈ പൊലീസ് നടന്റെ സുരക്ഷ വൈപ്ലസ് വിഭാഗത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെ, 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥര്‍ ഷാരൂഖിന് സുരക്ഷയൊരുക്കും.
Key Words: Shah Rukh Khan, Life Threat, Arrest
COMMENTS