Sexual assault case against actor Nivin Pauly
കോതമംഗലം: പീഡനക്കേസിലെ പ്രതിസ്ഥാനത്തു നിന്ന് നടന്‍ നിവിന്‍ പോളിയെ ഒഴിവാക്കി. ഇതു സംബന്ധിച്ച് കേസന്വേഷിച്ച ഡി.വൈ.എസ്.പി കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുയെന്ന് നിവിന്‍ പോളി അടക്കം ആറു പേര്‍ക്കെതിരെ ദുബായ്‌യില്‍ ജോലിചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്.
എന്നാല്‍ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാലാണ് കേസിലെ ആറാം പ്രതിയായ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം കേസിലെ മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരും.
Keywords: Nivin Pauly, Rape case, Clean chit
COMMENTS