ആലപ്പുഴ: സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു കൂട്ടണമെന്ന് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മ...
ആലപ്പുഴ: സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു കൂട്ടണമെന്ന് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് മത്സ്യത്തൊഴിലാളി സമൂഹം എതിരല്ല.
വികസനത്തിന് തടസ്സം ഉണ്ടാക്കുന്ന ഒരു സമീപനവും മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എന്നാല്‍ തൊഴിലിടങ്ങളും ഉപജീവനമാര്‍ഗ്ഗവും സംരക്ഷിക്കപ്പെടണം. യോഗം വിളിച്ചുകൂട്ടുന്നതുവരെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും ആലപ്പുഴയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
Key Words: Seaplane, Fishermen,
COMMENTS