കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച് കവി കെ. സച്ചിദാനന്ദന്‍. എനിക്ക് ഭൂമിയില്‍ വളരെ കുറച്ച്...
കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച് കവി കെ. സച്ചിദാനന്ദന്‍. എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളുവെന്നും മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നുവെന്നും ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു. ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. ഞാന്‍ സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി... ഇംഗ്ലിഷിലും മലയാളത്തിലുമായി വിവിധ പ്രസാധകര്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്ന എല്ലാ എഡിറ്റിങ് ജോലികളില്‍നിന്നും ഒഴിയുന്നു.
Key Words: Satchidanandan Kerala Sahitya Academi
COMMENTS