India beat South Africa in the 4th T20I. Malayali player Sanju Samson and Tilak Verma scored a century at the Centurion ground to help India
ജൊഹാനസ്ബര്‍ഗ്: നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ അടിച്ചു പഞ്ചറാക്കി ഇന്ത്യ. വാണ്ടറേഴ്‌സ് ഗ്രൗണ്ടില്‍ സെഞ്ചുറി നേടിക്കൊണ്ട് മലയാളി താരം സഞ്ജു സാംസണും തിലക് വര്‍മയും ഇന്ത്യയെ 283 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
സഞ്ജു സാംസണും തിലക് വര്‍മ്മയും 93 പന്തുകളില്‍ നിന്നായി 210 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 56 പന്തില്‍ നിന്ന് ഒമ്പത് സിക്സറും ആറ് ബൗണ്ടറിയും സഹിതം സഞ്ജു പുറത്താകാതെ 109 റണ്‍സ് എടുത്തു.
തിലക് വര്‍മയ്ക്കു ഇതിലും വേഗമായിരുന്നു. 10 സിക്സറും ഒന്‍പതു ഫോറും സഹിതം 47 പന്തില്‍ നിന്ന് 120 റണ്‍സാണ് തിലക് നേടിയത്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു കളികളിലും ഡക്കായതിന്റെ സമ്മര്‍ദ്ദത്തിലായിരുന്ന സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ വൈകാതെ താരം കത്തിക്കയറി. 28 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച സഞ്ജു 51 പന്തില്‍ സെഞ്ചുറിയും തികച്ചു.
120 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 36 റണ്‍സെടുത്ത് മിന്നുന്ന തുടക്കമിട്ട അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
നാല് ഓവറില്‍ 58 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ലുതോ സിപംലയാണ് ആതിഥേയരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. യാന്‍സന്‍, കോട്‌സി, സിമിലനെ തുടങ്ങിയവരും ഇന്ത്യന്‍ ബാറ്റിന്റെ ചുടറിഞ്ഞു. രണ്ട് ഓവറില്‍ 30 റണ്‍സാണ് ക്യാപ്റ്റന്‍ മാര്‍ക്രം നല്കിയത്.
Summary: India beat South Africa in the 4th T20I. Malayali player Sanju Samson and Tilak Verma scored a century at the Centurion ground to help India reach a huge total of 283 runs.
COMMENTS