Sanjiv Khanna is new chief justice of supreme court
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി സഞ്ജീവ് ഖന്ന (64) ചുമതലയേറ്റു. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീംകോടതിയുടെ 51 -ാം ചീഫ് ജസ്റ്റീസാണ് സഞ്ജീവ് ഖന്ന. മേയ് 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
2019 ല്‍ മറ്റ് ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയാക്കിയത് വന്‍ വിവാദമായിരുന്നു. പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകളില്‍ ശക്തമായ നിലപാടെടുത്തിട്ടുണ്ട് സഞ്ജീവ് ഖന്ന.
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെ ജാമ്യമടക്കം നിരവധി പ്രധാനപ്പെട്ട കേസുകളില്‍ അദ്ദേഹമടങ്ങിയ ബെഞ്ച് വിധി പറഞ്ഞിട്ടുണ്ട്.
Keywords: Supreme court, New chief justice, Oath, President
COMMENTS