കൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവും നടിയുമായ സാന്ദ്ര ത...
കൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് രംഗത്ത്. ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പുറത്താക്കിയതെന്നും ഞാന്‍ ആര്‍ക്കെതിരെ ആണോ കേസ് കൊടുത്തത് അവരും പിന്നെ സിനിമയിലെ പവര്‍ ഗ്രൂപ്പും ചേര്‍ന്നാകും തന്നെ പുറത്താക്കിയതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
അതേസമയം നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കന്‍മാരായി വാഴിക്കുകയാണെന്നും സംഘടനയെന്നും സാന്ദ്ര പറഞ്ഞു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവര്‍ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് ആരോപിച്ചു.
പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണം. എല്ലാ തെളിവുകളും എസ്ഐടിക്ക് സമര്‍പിച്ചിട്ടുണ്ട്. താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും അവര്‍ വ്യക്തമാക്കി.
Key Words: Sandra Thomas, Producers Association
COMMENTS